ഇരിങ്ങാലക്കുട: വിപുലമായ കലാ-കായിക-കാർഷിക-സാംസ്കാരിക ഉത്സവമാകും ഇക്കുറി ഇരിങ്ങാലക്കുടയുടെ ഓണാഘോഷമെന്ന് ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഓണാഘോഷത്തിന് ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് സംഘാടകസമിതിയോഗത്തിൽ സമ്മാനം നൽകുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ 16ന് ശനിയാഴ്ച രണ്ടുമണിക്ക് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിലാണ് സംഘാടകസമിതിയോഗം. സാംസ്കാരിക സമ്പന്നത കൊണ്ടും നിറഞ്ഞ സാഹോദര്യഭാവം കൊണ്ടും ജനാധിപത്യ-മതനിരപേക്ഷ പാരമ്പര്യം കൊണ്ടും സാംസ്കാരികതലസ്ഥാന ജില്ലയുടെ തന്നെ തലസ്ഥാനമാണ് ഇരിങ്ങാലക്കുട. ഇവിടേക്ക് ലോകത്തെങ്ങുമുള്ള കലാകുതുകികളെ ആകർഷിക്കുന്ന ബൃഹത്തായ സാംസ്കാരികസംഗമത്തിന് നാന്ദി കുറിക്കുന്നതാവും ഓണോത്സവം – മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംഘാടകസമിതി യോഗം വൻ വിജയമാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം മന്ത്രി ഡോ. ആർ. ബിന്ദു അഭ്യർത്ഥിച്ചു.
ഇരിങ്ങാലക്കുട ഓണാഘോഷത്തിലേക്ക്; സംഘാടകസമിതിയോഗം ജൂലൈ 16ന്: മന്ത്രി ഡോ. ആർ ബിന്ദു
Advertisement