ലൈബ്രറി മേഖലാ സമിതി തലത്തിലുള്ള വായനാ പക്ഷാചരണം സമാപിച്ചു

21

ഇരിങ്ങാലക്കുട: ലൈബ്രറി മേഖലാ സമിതി തലത്തിലുള്ള വായനാ പക്ഷാചരണത്തിന്റെ സമാപന പരിപാടി മഹാത്മാ റീഡിങ്ങ് റൂം & ലൈബ്രറിയിൽ വെച്ച് സംഘടിപ്പിച്ചു.മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.മോഹനൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രശസ്ത ചെറുകഥാകൃത്തും,ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ പി.കെ.ഭരതൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.കെ.ജി.അജയകുമാർ അദ്ധ്യക്ഷനായി.എം.ബി.രാജു,ഇന്ദുകല രാമനാഥ്,പി.സി.ആശ,കുമാരി അൽന എന്നിവർ സംസാരിച്ചു.തുടർന്ന് ഇരിങ്ങാലക്കുs ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisement