സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രോഗ്രസ്സിവ് ക്ലബ്ബിന്റെ കൈത്താങ്ങ്

15

അവിട്ടത്തൂർ : പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ അവിട്ടത്തൂരിന്റെ നേതൃത്വത്തിൽ എൽ ബി എസ് എം എച് എസ്സ് എസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നോട്ടുപുസ്തകൾ കൈമാറി.അവിട്ടത്തൂർ എൽ ബി എസ് എം സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി കിരൺ രാജനിൽ നിന്ന് സ്കൂൾ പ്രധാനാധ്യാപകൻ മെജോ പോൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രസ്സീവ് ക്ലബ് വൈസ് പ്രസിഡന്റ് അഖിൽ ഉണ്ണികൃഷ്ണൻ ക്ലബ്‌ അംഗങ്ങളായ ഹരി രവി, സി എ അഖിൽ, പി സുനിൽ, വിഘ്‌നേശ്‌ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement