പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൂ കൃഷിക്ക് തുടക്കമായി

15

പുല്ലൂർ: പൊന്നോണ നാളുകളിൽ നമ്മുടെ തിരുമുറ്റങ്ങളിൽ വർണ്ണ പൂക്കളാൽ വിസ്മയം തീർക്കാൻ പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൂ കൃഷിക്ക് തുടക്കമായി. ബാങ്കിലെ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ബാങ്ക് പ്രസിഡന്റ്‌ രാജേഷ്. പി. വി. ഉത്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ ടി. കെ. ശശി, ഐ. എൻ. രവീന്ദ്രൻ, അനീഷ്‌, സെക്രട്ടറി ഇൻ ചാർജ് രമ്യ. പി. എസ്, അരുൺ, ദീപം സ്വയം സഹായ അംഗങ്ങളായ സുജാത സുരേഷ്, കമല ചന്ദ്രൻ, അഞ്ജു ഗിരീഷ്, ഷീജ സത്യൻ, ജയ ഉല്ലാസൻ എന്നിവർ പങ്കെടുത്തു. അര ഏക്കർ സ്ഥലത്താണ് വിവിധ യിനം ചെണ്ടുമല്ലി കൃഷി ആരംഭിച്ചിരിക്കുന്നത്.

Advertisement