ഇരിങ്ങാലക്കുട സ്കൂളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ

120

ഇരിങ്ങാലക്കുട: മധ്യവയസ്കൻ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രധാന പ്രതിയും അറസ്റ്റിലായി. കണ്ണൂർ മയ്യിൽ സ്വദേശി ദീപക്കിനെയാണ് (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ സുധീരൻ എസ്.പി. എന്നിവർ അറസ്റ്റു ചെയ്തത്. ഈ കേസ്സിലെ മറ്റൊരു പ്രതി അൻവർ അലിയെ ഒരാഴ്ച മുൻപ് അറസ്റ്റു ചെയ്തിരുന്നു. ഞായറാഴ്ച പാലക്കാട് കൽപ്പാത്തി പുഴയുടെ തിരത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ചെറുപ്രായത്തിൽ തന്നെ സഹോദരനുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പ്രതി റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞിരുന്നത്. ഈ പരിസരങ്ങളിൽ മോഷണം,പിടിച്ചുപറി ഉപജീവനമാക്കി കഴിഞ്ഞിരുന്ന ഇയാൾ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് പരിചയപ്പെട്ടയാളാണ് കൊല്ലപ്പെട്ട അജയനും മറ്റൊരു പ്രതിയായ അൻവർ അലിയും. പോക്കടിയിൽ നിന്നു ലഭിച്ച പണത്തെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആറ്റിങ്ങൾ , തൃശൂർ ഈസ്റ്റ്, നെടുപുഴ , പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ ദീപക്കിന് മോഷണം, കവർച്ച, അടിപിടി കേസുകളുണ്ട്.

Advertisement