Wednesday, June 17, 2026
26.1 C
Irinjālakuda

ജീവിത പ്രതിസന്ധികൾക്ക് എറ്റവും മികച്ച മറുമരുന്ന് കല തന്നെ – ഇന്നസെന്റ്

ഇരിങ്ങാലക്കുട : ജീവിത പ്രതിസന്ധികൾക്ക് എറ്റവും മികച്ച മറുമരുന്ന് കല തന്നെയാണെന്ന് ഇന്നസെന്റ് എം.പി അഭിപ്രായപ്പെട്ടു. കലാകാരന്മാരെയും കലയെയും ചേർത്തു പിടിക്കേണ്ട കാലഘട്ടത്തിൽ കൈറ്റ്സിന്റെ ‘രംഗ്’ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.കേരളത്തിലെ ഏറ്റവും വലിയ വിർച്വൽ യൂത്ത് ഫെസ്റ്റിവലായ രംഗ് 2.0യുടെ തൃശ്ശൂർ ജില്ലാതല സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇരുപത് ദിവസങ്ങളിലായി നാല് കാറ്റഗറികളിലായി ഇരുന്നുറോളം ഇനങ്ങളിൽ ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത കലാമേളയിൽ ആയിരത്തിലധികം പ്രതികളാണ് മാറ്റുരച്ചത്.ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജിൽ നടന്ന ചടങ്ങിൽ കൈറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജ്മൽ ചക്കരപ്പാടം, മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ശില്പി ഡാവിഞ്ചി സുരേഷ് , തിരക്കഥാകൃത്തുക്കളായ ദേവദത്ത് ഷാജി, അഭിലാഷ് ചന്ദ്രൻ നാദൻപാട്ട് കലാകാരൻ രാജേഷ് തംബുരു കോളേജ് പ്രിൻസിപ്പൽ ഡോ. സി. ആശ തെരെസ്, കൈറ്റ്സ് തൃശൂർ ജില്ല ഹെഡ് കൃഷ്ണഗീതി എൻ എസ്‌ , ജില്ല കമ്മറ്റി അംഗം ബാസില ഹംസ എന്നിവർ സംസാരിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img