ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനം നിലനിറുത്തി

78

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജയം. ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫി സ്ഥാനാർഥി ഷീന രാജൻ 597 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു . ഷീന രാജന് 1937 വോട്ടും, യു ഡി എ ഫ് സ്ഥാനാർഥി ശാലിനി ഉണ്ണികൃഷ്ണന് 1340 വോട്ടും, ബിജെപി സ്ഥാനാർഥി ധന്യസ മണികണ്ഠന് 552 വോട്ടും ലഭിച്ചു. ആകെ 3829 വോട്ട് ആണ് പോൾ ചെയ്തത്.മുരിയാട് പഞ്ചായത്തിലെ 13- ാം നമ്പർ തുറവൻകാട് വാർഡിൽ നിന്ന് എൽഡിഎഫിലെ റോസ്മി ജയേഷ് 45 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. റോസ്മിക്ക് 565 വോട്ടും യുഡിഎഫിലെ ഷിജി ജോർജ്ജിന് 520 വോട്ടും ബിജെപി സ്ഥാനാർത്ഥി ദേവിക സിബിക്ക് 153 വോട്ടും ലഭിച്ചു. ആകെ 1238 വോട്ടാണ് പോൾ ചെയ്തത് . മുൻ മുരിയാട് പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് വാഹനപകടത്തിൽ മരണമടഞ്ഞ ഷീല ജയരാജിൻ്റെ മരുമകൾ കൂടിയാണ് റോസ്മി ജയേഷ്.

Advertisement