ഇരിങ്ങാലക്കുട: പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടമാക്കി മാറ്റി പണിതശേഷവും റോഡിലെ ചെരിഞ്ഞുകിടക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് മുന്നില്‍ ടൗണ്‍ ഹാള്‍ റോഡില്‍ നിന്നും ഠാണ ബസ് സ്റ്റാന്റ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ചെരിഞ്ഞുനില്‍ക്കുന്ന നിലയില്‍ നാല് സ്ലാബുകള്‍ ഭീഷണിയാകുന്നത്. പ്രധാന റോഡില്‍ നിന്നും ടൗണ്‍ ഹാള്‍ റോഡിലേക്ക് തിരിഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കാണ് ഇത് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നത്. ഏറെ തിരക്കേറിയ ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ സ്ലാബില്‍ തടഞ്ഞ് വീഴുന്നത് പതിവാണെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന കാനയുടെ സ്ലാബുകളാണ് ചെരിഞ്ഞുനില്‍ക്കുന്നത്. സ്വകാര്യ വ്യക്തി തന്റെ ഷോപ്പിങ്ങ് കോംപ്ലക്‌സിനോട് ചേര്‍ത്ത് പിന്നിലേക്ക് നീക്കി കെട്ടിടം നിര്‍മ്മിച്ച് റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ സ്ലാബുകള്‍ ഇപ്പോഴും റോഡില്‍ തന്നെയാണ്. അതിനാല്‍ എത്രയും വേഗം സ്ലാബുകള്‍ നീക്കി റോഡിലെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടമാക്കി മാറ്റി പണിതശേഷവും റോഡിലെ ചെരിഞ്ഞുകിടക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു
Advertisement