ഇരിങ്ങാലക്കുട: സഞ്ചരിക്കുന്ന മദ്യ വിൽപ്പന ശാല പിടിയിൽ -മാരുതി ഓംനിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിൽ-20 – 4 – 22 തിയതി പാലിയേക്കര ഭാഗത്ത് നാഷണൽ ഹൈവേയിൽ വച്ച് KL-10- G-2543 മാരുതി ഓംനിയിൽ 48 ലിറ്റർ ജവാൻ റം കടത്തുകയായിരുന്ന പാലക്കാട് ജില്ലയിൽ പെരിങ്ങോട്ട്കുറിശി ചിറപ്പാടം രാജൻ മകൻ രതീഷ് 37 വയസ് എന്നയാളെ ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കെ.എ അറസ്റ്റ് ചെയ്തു. പാലക്കാട് , തൃശൂർ ജില്ലകളിലെ വിവിധ ബിവറേജ് ഷോപ്പുകളിൽ നിന്നും ജവാൻ റം വാങ്ങി സൂക്ഷിച്ച് കൂടിയ വിലയ്ക്ക് വില്പന നടത്തിവരികയായിരുന്നു ഇയാൾ. പ്രിവന്റീവ് ഓഫീസർമാരായ ബാബു പി എം , സുരേഷ് കുമാർ ടി എസ് , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വത്സൻ കെ കെ , സിവിൽ എക്സൈസ് ഓഫീസർമാരായ ജോസഫ് ഇ എം , രാകേഷ് ടി ആർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിൽ
Advertisement