Home NEWS ആയിരത്തി ഇരുന്നൂറിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തകന്‍ജോണ്‍സന്‍ കോലങ്കണ്ണിയെ ആദരിച്ചു

ആയിരത്തി ഇരുന്നൂറിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തകന്‍ജോണ്‍സന്‍ കോലങ്കണ്ണിയെ ആദരിച്ചു

കൊടകര : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി റീജിയന്‍ 2 സംഘടിപ്പിച്ച റീജിയന്‍ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് ആയിരത്തി ഇരുന്നൂറിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തകന്‍ ജോണ്‍സന്‍ കോലങ്കണ്ണിയെ ആദരിച്ചു. റീജിയന്‍ കോണ്‍ഫ്രന്‍സ് മുന്‍ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. റീജിയന്‍ ചെയര്‍മാന്‍ എന്‍.സത്യന്‍ അധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്‍മാന്‍മാരായ സി.ജെ ആന്റോ, കെ.എസ് പ്രദീപ് എന്നിവര്‍ റിപ്പോര്‍ട്ടുകളവതരിപ്പിച്ചു.യോഗത്തില്‍ റീജിയണ്‍ 2 ന് കീഴിലുള്ള ഏഴ് ലയണ്‍സ് ക്ലബ് ഭാരവാഹികളെയും, 318ഡി ക്യാബിനറ്റ് സെക്രട്ടറി എ.ആര്‍ രാമകൃഷ്ണനെയും ആദരിച്ചു. കൊടകര ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലിസന്‍ പോട്ടക്കാരന്‍, പ്രോഗ്രാം കണ്‍വീനര്‍ ആന്റോ ജോര്‍ജ് ചിറ്റിലപ്പിള്ളി, കണ്‍വീനര്‍ ഇ.കെ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

Exit mobile version