പതിനാലാം പദ്ധതി: വർക്കിംഗ് ഗ്രൂപ്പ് പരിശീലനം ചൊവാഴ്ച്ച തുടങ്ങും

24
Advertisement

ഇരിങ്ങാലക്കുട : പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ത്രിദിന പരിശീലനം ചൊവാഴ്ച്ച ആരംഭിക്കും. മതിലകം, ഇരിങ്ങാലക്കുട ബ്ലോക്കുകളിലെ പരിശീലനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം പരിശീലന വേദിയായ ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പള്ളി, ചന്ദ്രബാബു ഷീജ പവിത്രൻ, ശോഭന, ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.ഭാസുരാംഗൻ എന്നിവർ സംസാരിച്ചു.

Advertisement