ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസരംഗത്തെ മികച്ച യുവപ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സര്‍വ്വകലാശാലാതലത്തില്‍ നല്‍കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളേജിലെ സിബിന്‍ ഇ. പി. നേടി.സാമൂഹികപ്രതിബദ്ധത, നേതൃപാടവം, അക്കാദമികമികവ് എന്നിവയെ മുന്‍നിറുത്തിയാണ് ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാളുടെ പേരിലുള്ള പുരസ്കാരം നല്‍കുന്നത്. 5001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.മാര്‍ച്ച് 26 ശനിയാഴ്ച ക്രൈസ്റ്റ് കോളേജിലെ ഫാ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ 1.30 ചേരുന്ന യോഗത്തില്‍ മുന്‍ ഡി. ജി. പി. ഡോ. അലക്സാണ്ടര്‍ ജേക്കബ് പുരസ്കാരം സമ്മാനിക്കും.
Advertisement