Home NEWS ഉന്നത വിദ്യാഭ്യാസ രംഗത്ത് നവതലമുറ പഠനപദ്ധതികളും ഗവേഷണവുമൊരുക്കുക സർക്കാർ നയം : ഡോ: ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ രംഗത്ത് നവതലമുറ പഠനപദ്ധതികളും ഗവേഷണവുമൊരുക്കുക സർക്കാർ നയം : ഡോ: ആർ. ബിന്ദു

ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസ രംഗത്ത് നവതലമുറ പഠനപദ്ധതികളും ഗവേഷണവുമൊരുക്കുക സർക്കാർ നയം : ഡോ: ആർ. ബിന്ദു. സെന്‍റ് ജോസഫ്സ് കോളേജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള കെട്ടിടത്തിന്‍റെ ഉദ്ഘാടന കര്‍മ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആനിസ് കെ വി യുടെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. എം പി. ശ്രീ. ടി എൻ പ്രതാപൻ, ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സോണിയ ഗിരി, വാർഡ് കൗൺസിലർ ശ്രീമതി ഫെനി, മാനേജർ സി എൽസി കോക്കാട്ട്, അദ്ധ്യാപക പ്രതിനിധി ഡോ. ആശ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി സ്വാഗതവും റൂസ കൺസ്ട്രക്ഷൻ കമ്മിറ്റി കോർഡിനേറ്റർ ജോസ് കുരിയാക്കോസ് നന്ദിയും പറഞ്ഞു.

Exit mobile version