മുകുന്ദപുരം താലൂക്ക് എൻഎസ്എസ് കരയോഗം യൂണിയനിൽ അമ്പത്തി രണ്ടാമത് മന്നം ചരമദിനം ആചരിച്ചു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എൻ എസ്എസ് കരയോഗം യൂണിയൻ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ അമ്പത്തി രണ്ടാമത് ചരമദിനം സമുചിതമായി ആചരിച്ചു. രാവിലെ ആറുമണിക്ക് ആരംഭിച്ച ചടങ്ങുകൾ സമുദായാചാര്യൻ മരണമടഞ്ഞ സമയമായ 11 :45 ന് പര്യവസാനിച്ചു. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചനയും , ഉപവാസവും, സമൂഹ പ്രാർത്ഥനയും ,ഭക്തിഗാനാലാപനവും നടന്നു.ഉപവാസത്തിനു ശേഷം എൻ എസ് എസ് ന് രൂപംനൽകിയ വേളയിൽ സമുദായാചാര്യനും പ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ യൂണിയൻ പ്രസിഡൻറ് അഡ്വ :ശങ്കരൻകുട്ടി ചൊല്ലി കൊടുക്കുകയും പ്രവർത്തകർ ഏറ്റു ചൊല്ലുകയും ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡൻറ് കെ ദിനേശ് കുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി ആർ അജിത് കുമാർ, വി വി രാജേഷ്, സി വിജയൻ, രാമകൃഷ്ണ മൂർത്തി, കെ ശേഖരൻ, ആർ ബാലകൃഷ്ണൻ, എ ജി മണികണ്ഠൻ, രാമചന്ദ്രൻ, എസ് ഹരീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി

Hot this week

Topics

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ശിൽപശാലയ്ക്ക് തുടക്കം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

റെയിൽവേ സ്റ്റേഷൻ വികസനസമിതിമുനിസിപ്പൽ ചെയർമാന് നിവേദനം നൽകി

ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി...

അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി

പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷണമുഖൻ കനാൽ സൌത്ത് ഈസ്റ്റ് റോഡ് പടിയൂർ പൂമംഗലം...

ഒരു ലോകം ഒരു പ്രാർത്ഥന.

ഇരിങ്ങാലക്കുട:ഒരു ലോകം ഒരു പ്രാർത്ഥന എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തിലെ...
spot_img

Related Articles

Popular Categories

spot_imgspot_img