ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്നു രാവിലെ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

107

ഇരിങ്ങാലക്കുട :നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്നു രാവിലെ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തുഇന്നു രാവിലെ 6.30 മുതൽ 10 മണി വരെയായി നഗരത്തിലെ ഒൻപതോളം ഹോട്ടലുകളിലാണ് നഗരസഭാ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തിയത്.ചിക്കൻ, മട്ടൺ, ബീഫ് ഉൾപ്പെടെ ദിവസങ്ങളോളം പഴകിയ ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്. ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്രവൈസർ കെ എം സൈനുദ്ദീൻ്റെ നിർദ്ദേശ പ്രകാരം നടത്തിയ റെയ്ഡിന് ഹെൽത്ത് ഇൻസ്പെക്ടർ ടി അനൂപ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി വി സൂരജ്, ജെ എൽ പ്രമോദ് കുമാർ എന്നിവരാണ് നേതൃത്വം നല്കിയത്.നഗരത്തിലെ ഹോട്ടലുകളിൽ ഇത്തരം മിന്നൽ റെയ്ഡുകൾ തുടരുമെന്നും, കുറ്റക്കാർക്കെതിരെ പിഴ ഈടാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും റെയ്ഡിനു നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർ ടി അനൂപ് പറഞ്ഞു.

Advertisement