ഇരിങ്ങാലക്കുട നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ച് കയറി

182

ഇരിങ്ങാലക്കുട :നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ച് കയറി. ശനിയാഴ്ച്ച പുലർച്ചേ 1.30 തോടെയാണ് അപകടം നടന്നത്. പുല്ലൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട് റോഡരികിലെ രണ്ട് പോസ്റ്റുകളിലായി ഇടിച്ച് തകർക്കുകയായിരുന്നു. കിഴുത്താണി സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന് നാട്ടുക്കാർ പറഞ്ഞു. അപകടത്തിൽ കാർ ഭാഗികമായി തകർന്നിട്ടുണ്ട്.

Advertisement