രാജ്യത്തെ സാധാരണ ജനങ്ങളെ കാണാതെ പോവുകയും കോർപ്പറേറ്റുകൾക്കും മുതലാളിത്ത ശക്തികൾക്കും വേണ്ടിയുള്ളതായി കേന്ദ്ര ബജറ്റ് മാറുന്നു: എ.ഐ.ടി.യു.സി

62

ഇരിങ്ങാലക്കുട :രാജ്യത്തെ സാധാരണ ജനങ്ങളെ കാണാതെ പോവുകയും കോർപ്പറേറ്റുകൾക്കും മുതലാളിത്ത ശക്തികൾക്കും വേണ്ടിയുള്ളതായി കേന്ദ്ര ബജറ്റ് മാറുന്നു.പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം എൽ .ഐ.സിയും വിൽക്കാനുള്ള പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. തൊഴിലാളികൾക്ക് അനുകൂലമായ ഒരു കാര്യവും ഈ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ആവർത്തനമായിരിക്കയാണ്. തൊഴിലുറപ്പ് പദ്ധതിയെ വെട്ടിക്കുറക്കുന്ന നയത്തോടൊപ്പം കേരളത്തെ അവഗണിക്കുന്ന നിലപാടാണ് ഈ ബജറ്റിൽ കാണാൻ കഴിഞ്ഞത് .ഇത്തരം ജനദ്രോഹ നയത്തിനെതിരെ എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും പ്രതിഷേധ സമരം നടത്തി. ഇരിങ്ങാലക്കുട പോസ് റ്റോഫീസിനു മുന്നിൽ നടന്ന സമരം മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ, ബാബു ചിങ്ങാരത്ത്, ജോളി ചാതേരി എന്നിവർ സംസാരിച്ചു.

Advertisement