Friday, August 22, 2025
24.6 C
Irinjālakuda

ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം

ഇരിങ്ങാലക്കുട : വയനാട് വന്യജീവിസങ്കേതത്തിൽനിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും പുതിയ ഇനം തേരട്ടയേയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.വയനാട് ‘ വന്യജീവിസങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽ നിന്നും കിട്ടിയ പുതിയ ചിലന്തിക്ക് കാർഹോട്ട്സ് തോൽപെട്ടിയെൻസിസ് (Corrhotustholpettyensis) എന്ന ശാസ്ത്ര നാമമാണ് നൽകിയിരിക്കുന്നത്. പെൺ ചിലന്തിക്ക് 6 മില്ലിമീറ്റർ നീളവും ആൺ ചിലന്തിക്ക് 5 മില്ലിമീറ്റർ നീളവുമാണ് ഉള്ളത്. ഇരുണ്ട നിറത്തോടു കൂടിയ ആൺ-പെൺ ചിലന്തികളുടെ ശരീരത്തിൽ വെളുത്ത നിറത്തിലുള്ള കുത്തുകളും ശിരസ്സിലും ഉദരത്തിലും ചന്ദ്രക്കല അടയാളവും കാണാം. കണ്ണുകൾക്ക് ചുറ്റുമായി ഓറഞ്ച് നിറത്തിലുള്ള ശല്കങ്ങളുമുണ്ട്. ചാട്ട ചിലന്തി വിഭാഗത്തിൽ വരുന്ന ഇവ പകൽ ഇലകൾക്കിടയിൽ ഒളിച്ചിരുന്ന് രാത്രിയാണ് ഇര പിടിക്കുന്നത്. ഇതുവരെ 287 ഇനം ചാട്ട ചിലന്തികളെയാണ് ഇന്ത്യയിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. ജന്തു ശാസ്ത്രവിഭാഗം മേധാവി ഡോ. സുധികുമാർ എ. വി. യുടെ നേത്യത്വത്തിൽ നടത്തിയ ഈ പഠനത്തിൽ തൃശൂർ വിമല കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. സുധിൻ പി.പി., ഗവേഷണ വിദ്യാർത്ഥിനഫിൻ കെ. എസ്. മദ്രാസ് ലയോള കോളേജിലെ ശലക ശാസ്ത്രജ്ഞനായ ഡോ. ജോൺ കാലേബ് എന്നിവർ പങ്കാളികളായി. ഈ കണ്ടെത്തൽ റഷ്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷട്ര ശാസ്ത്ര മാസികയായ ആർത്രോപോഡ സെലെക്ടയുടെ (Arthropoda Selecta) അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ തേരട്ട വൈവിധ്യം മനസിലാക്കാനുള്ള പഠനത്തിൻറെഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്തൽ നടത്തിയ പഠനത്തിലാണ് പുതിയ ഇനം തേരട്ടയെ കണ്ടെത്തിയത്. ഡെലാർത്യം അനോമലൻസ് (Delarthrum anomalons) എന്ന ശാസ്ത്ര നാമം നൽകിയിരിക്കുന്നഇവയുടെ ശരീരം തിളക്കമാർന്ന കരിംതവിട്ടു നിറത്തിലുള്ളതാണ്. ആൺ തേരട്ടക്കു 17 മില്ലിമീറ്റർ നീളവും പെൺ തേരട്ടക്കു 15 മില്ലിമീറ്റർ നീളവുമാണ് ഉള്ളത്. ശരീരത്തിന്റെ അടിഭാഗം ഇളം മഞ്ഞ നിറത്തിലാണ്. 20 ശരീര ഖണ്ഡങ്ങളുള്ള ഇവക്കു 26 ജോഡി കാലുകളുണ്ട്. പരന്ന ശരീരമുള്ള ഇവ ചപ്പുചവറുകൾക്കിടയിലാണ് ജീവിക്കുന്നത്. വേനൽക്കാലത്തു മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവ മഴക്കാലത്തു മാത്രമാണ് പുറത്തേക്കുവരുന്നത്. ആകെ 275 ഇനം തേരട്ടകളെയാണ് ഇതുവരെ ഇന്ത്യയിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെജന്തുശാസ്ത്രവിഭാഗം ഗവേഷണ വിദ്യാർത്ഥിനി അശ്വതി ദാസ്, തൃശൂർ കേരള വർമ്മ കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം അദ്ധ്യാപിക ഡോ. ഉഷ ഭഗീരഥൻ, റഷ്യൻ അക്കാദമി ഓഫ് സയൻസ് ലെ തേരട്ട ഗവേഷകനായ ഡോ. സെർജി ഗോളോവാച്ച് എന്നിവർ ഈ പഠനത്തിൽ പങ്കെടുത്തു. ഈ കണ്ടെത്തൽ ലോകത്തിലെ ഒന്നാംനമ്പർ വർഗ്ഗീകരണശാസ്ത്ര \മാസികയായ സൂടാക്സയുടെ (Zootaxa) അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Hot this week

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്)...

കോമൺവെൽത്ത് ഗെയിംസിൽ സെന്റ് ജോസഫ്സ് കോളേജിന് തിളക്കം

ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള...

സെൻ്റ് ജോസ്ഫ് കോളേജ് സ്വാശ്രയ വിഭാഗം കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട : കൊമേഴ്സ് സ്വാശ്രയ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊമേഴ്സ് അസോസിയേഷന്റെ...

ജോൺസൻ കോക്കാട്ട് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റ്‌

കടുപ്പശ്ശേരി : കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൻ കോക്കാട്ടിനെ...

സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ (യു എസ്) ബാച്ച് ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ...

Topics

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സി. പി. എമ്മും സർക്കാരും നിലപാട്...

നിര്യാതനായി

വെള്ളാങ്ങല്ലൂര്‍: മനയ്ക്കലപ്പടി പുത്തന്‍ വീട്ടില്‍ അജയന്‍ (42) അന്തരിച്ചു. പരേതരായ മാധവന്‍ -...

യുഡിഎഫ് ദുർഭരണത്തിനെതിരെ സിപിഐഎം

ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായ സിപിഐഎം കാൽനടപ്രചരണ ജാഥ ജില്ലാ സെക്രട്ടറിയേറ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img