ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ ഹാക്കത്തോണിന് സമാപനം

24

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളെ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഐ ഇ ഡി സി centre ദേശീയ തലത്തിൽ സംഘടിപ്പിച്ച ഹാക്കത്തോണായ ‘ ലൈഫത്തോണിന്റ്റെ ‘ രണ്ടാം സീസണിന് ആവേശകരമായ സമാപനം. രണ്ട് ഘട്ടമായി നടന്ന ഹാക്കത്തോണിൽ കേരളത്തിന് അകത്തും പുറത്തും നിന്നായി എഴുപതോളം ടീമുകൾ പങ്കെടുത്തു . പ്രമുഖ സ്റ്റാർട്ട് അപ്പ് കമ്പനികൾ നൽകിയ പ്രോബ്ലം സ്റ്റേറ്റ് മെന്റുകൾക്ക് സാങ്കേതിക പരിഹാരങ്ങൾ അവതരിപ്പിക്കുക എന്നതായിരുന്നു ആദ്യ ഘട്ടം. അതിൽ ഏറ്റവും മികവ് പുലർത്തിയ ടീമുകൾക്ക് തങ്ങളുടെ ആശയങ്ങളെ ബന്ധപ്പെട്ട സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സഹകരണത്തോടെ പ്രോട്ടോ ടൈപ്പ് രൂപത്തിലേക്ക് മാറ്റാൻ അവസരമൊരുക്കി. ഇങ്ങനെ പൂർത്തിയാക്കിയ എട്ടു പ്രോജക്ടുകളുടെ അവതരണമാണ് രണ്ടാം ഘട്ടത്തിൽ നടന്നത് . ഓൺലൈനായി നടന്ന സമാപന സമ്മേളനം കേരള ഡിജിറ്റൽ വാഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്റ്റ് ഡയറക്ടർ മുഹമ്മദ് റിയാസ്, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ഐ ഇ ഡി സി നോഡൽ ഓഫീസർ രാഹുൽ മനോഹർ തുടങ്ങിയവർ പ്രസംഗിച്ചു. ഫിനാസ്ട്ര, ആസ്ട്രക് innovations, എസ് എസ് ഇ ആർ ഡി, ഐ വേ technologies, ജെ പി ആൻഡ് മി Pvt limited, സൃഷ്ടി റോബോട്ടിക്‌സ് തുടങ്ങിയ സ്റ്റാർട്ട് അപ്പ് കമ്പനികൾ ഹാക്കത്തോണിൽ പങ്കാളികളായി.ഹാക്കത്തോണിലെ വിജയികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു.

Advertisement