ഇരിങ്ങാലക്കുട: 2022 – 23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തേണ്ട പ്രവർത്തികളെക്കുറിച്ച് ആലോചിക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ചർച്ച നടത്തി. ഇരിങ്ങാലക്കുട പി. ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണ വിഭാഗം അഡീഷണൽ ഇറിഗേഷൻ വിഭാഗം കെ.എൽ.ഡി.സി വിഭാഗം മൈനർ ഇറിഗേഷൻ വിഭാഗം, കേരള വാട്ടർ അതോറിറ്റി വിഭാഗം, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം, പി. ഡബ്ല്യു.ഡി. പാലം വിഭാഗം, പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Advertisement