മുരിയാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പത്താം വാർഡ് സേവാഗ്രാം ഉദ്ഘാടനവും നടന്നു

51

മുരിയാട് : പഞ്ചവത്സര പദ്ധതികളുടെ മുന്നോടിയായി മുരിയാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വികസന ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനവും ഊരകം ഈസ്റ്റ് പത്താം വാർഡിലെ സേവാഗ്രാം ഗ്രാമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, സേവിയർ ആളുകാരൻ, മനീഷ മനീഷ്, ശ്രീജിത്ത് പട്ടത്ത്, മണി സജയൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി ഗംഗാധരൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപള്ളി, പുല്ലൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗം വാസന്തി അനിൽകുമാർ, സി ഡി എസ് അംഗം ലീല കുട്ടൻ, സെൻറ് ജോസഫ് ചർച്ച് വികാരി ഫാദർ ആൻഡ്രൂസ് മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ സ്വാഗതവും അംഗനവാടി വർക്കർ ഫിലോമിന ടീച്ചർ നന്ദിയും പറഞ്ഞു.

Advertisement