ചെസ്സ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിനത്തില്‍ അട്ടിമറി വിജയങ്ങള്‍

39

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌ക്കൂളില്‍ നടക്കുന്നഅഞ്ചാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഫിഡേറേറ്റഡ് ചെസ്സ്ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിനത്തില്‍ കേരള താരങ്ങളായ ചന്ദര്‍രാജു,മാര്‍താണ്ഡന്‍, ഒ.ടി അനില്‍കുമാര്‍ ,ജോയ് ലാസര്‍, അനുപം ശ്രീകുമാര്‍,തമിഴ്‌നാട് സ്വദേശി ഋധികേശ് എന്നിവര്‍ ലീഡ് ചെയ്യുന്നതായി ചീഫ്ആര്‍ബിറ്റേര്‍ പീറ്റര്‍ ജോസഫ് അറിയിച്ചു. ഒന്നാം റൗണ്ടില്‍ 1021റേറ്റിങ്ങ് പോയിന്റുളള സെറ ജോ സാം 1898 റേറ്റിങ്ങ് പോയിന്റുളള വിഷ്ണുമേനോനെ അട്ടിമറിച്ചു. 1200 റേറ്റിങ്ങ് പോയിന്റുളള അനിരുദ്ധ് രാജീവ് 1679റേറ്റിങ്ങ് പോയിന്റുളള സി.ആര്‍ രവീന്ദ്രനെ അട്ടിമറിച്ചു. രണ്ടാംദിനത്തിലെ മത്സരങ്ങള്‍ ആദിത്ത് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പോള്‍സണ്‍കല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ആര്‍ബിറ്റേര്‍ പീറ്റര്‍ ജോസഫ്അധ്യക്ഷത വഹിച്ചു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 207 പേര്‍മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 9 റൗണ്ടുകളില്‍ ആയി അഞ്ചുദിവസംനീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ വെള്ളിയാഴ്ച സമാപിക്കും. ചെസ്സ്കളിക്കാര്‍ക്ക് ഫിഡെ റേറ്റിങ് ലഭിക്കുന്നതിനും റേറ്റിംഗ്വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഫിഡേ റേറ്റിംഗ് ടൂര്‍ണമെന്റുകള്‍സംഘടിപ്പിക്കുന്നത്.

Advertisement