മുരിയാട് :ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 11 അംഗന വാടികളിലേക്ക് ഔട്ട്ഡോർ കളിയുപകരണങ്ങൾ നൽകുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊരകം പത്താം വാർഡിലെ 98 നമ്പർ അംഗനവാടിയിൽ വച്ച് നടന്നു .മേരി ഗോ റൗണ്ട്, സ്ലൈഡ്, സ്വിംഗ് തുടങ്ങിയ ഉപകരണങ്ങളാണ് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി വിതരണം ചെയ്യുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സരിതാസുരേഷ് അധ്യക്ഷയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.യു. വിജയൻ, ഭരണ സമിതി അംഗങ്ങളായ തോമാസ് തൊകലത്ത്, മനീഷാ മനീഷ്, മണി സജയൻ, സുനിൽകുമാർ എ.എസ് തുടങ്ങിയവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ അൻസാ സ്വാഗതവും അംഗനവാടി ടീച്ചർ ഫിലോമിന നന്ദിയും പറഞ്ഞു.–
Advertisement