മുരിയാട്: ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പുല്ലൂർ മിഷൻ ആശുപത്രി റോഡിൻറെ ഐറിഷ് കാന നിർമ്മാണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പള്ളി നിർവഹിച്ചു. വാർഡ് മെമ്പർ തോമസ് തൊകലത്ത് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ സേവിയർ ആളുകാരൻ, മണി സജയൻ തുടങ്ങിയവർ പങ്കെടുത്തു. ശാരദ അമ്പാടത്ത് സ്വാഗതവും ജോയ്സൺ മാമ്പിള്ളി നന്ദിയും പറഞ്ഞു.
Advertisement