ഇരിങ്ങാലക്കുട :നൂറ്റൊന്നംഗസഭ വരുംവർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ അംഗീകരിച്ചു. ആരോഗ്യപരിപാലനം, സാമൂഹിക സുരക്ഷ, വിദ്യാർത്ഥികൾക്കുള്ള സഹായം, നൈവേദ്യം ആഡിറ്റോറിയം പരിപാലനം, കലാസാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് രൂപരേഖ. കേരള സംഗീത നാടക അക്കാദമിയുടെ മേഖലാ പരിപാടികൾക്ക് വേദി ഒരുക്കുന്നതിനും തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാന കലകളുടെ അവതരണത്തിനും പദ്ധതിയുണ്ട്. യോഗത്തിൽ സഭാ അദ്ധ്യക്ഷൻ ഡോ.ഇ.പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. 2022 വർഷത്തെ സഭാ കലണ്ടർ, ഡയറി എന്നിവയുടെ പ്രകാശനം നിർവ്വഹിച്ചു. കെ. ഹരി രൂപരേഖ അവതരിപ്പിച്ചു. ജനറൽ കൺവീനർ എം.സനൽകുമാർ, പി.രവിശങ്കർ, ഡോ. എം.എം. ഹരീന്ദ്രനാഥ്, പ്രസന്ന ശശി, പി.കെ.ശിവദാസ്, സതീഷ് പള്ളിച്ചാടത്ത്, എം. എൻ. തമ്പാൻ മാസ്റ്റർ, എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Advertisement