മുരിയാട് പഞ്ചായത്തിൽ സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾക്ക് തുടക്കം

33

മുരിയാട് :ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറു ദിന പരിപാടിയുടെ ഭാഗമായി 17 വാർഡുകളിലും ആരംഭിക്കുന്ന സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉൽഘാടനം പുല്ലൂർ ആനുരുളി 15ാം വാർഡിലെ അംഗനവാടിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പ്രശാന്ത് കെ.പി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.യു.വിജയൻ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ് പി.വി , ഭരണ സമിതി അംഗങ്ങളായ മണി സജയൻ, നികിത അനൂപ്, സുനിൽകുമാർ എ.എസ്. മനീഷാ മനീഷ് , നിജി വത്സൻ അംഗനവാടി ടീച്ചർ ലളിത എന്നിവർ സംസാരിച്ചു.നൂറുദിന പദ്ധതിയുടെ ഭാഗമായി ചേർപ്പും കുന്ന് എട്ടാം വാർഡിലും പുല്ലൂർ ഒമ്പതാം വാർഡിലും ഗ്രാമകേന്ദ്രങ്ങളുടെ ഉൽഘാടനം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്കും നാല് മണിക്കും നടക്കും.

Advertisement