ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവുമധികം താളിയോലഗ്രന്ഥങ്ങളുള്ള ദേവസ്വം കൂടൽമാണിക്യം ദേവസ്വമാണ് . തച്ചുടയകൈമളുടെ കൊട്ടിലായ്ക്കൽ ബംഗ്ലാവിൽ നല്ലൊരു റഫറൻസ് ലൈബ്രറിയും ഗവേഷണകേന്ദ്രവും പ്രവർത്തിച്ചിരുന്നു. ഇവിടെനിന്നും സദ്ഗുരു എന്നൊരു ഗവേഷണ മാസികആദ്യകാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. സാംസ്കാരിക പൈതൃകവും സാഹിത്യ പാരമ്പര്യവും ഒത്തുചേർന്ന് ഈ താളിയോല ലൈബ്രറി സംരക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറുക എന്ന ചരിത്രപരമായ ദൗത്യമാണ് കൂടൽമാണിക്യം ദേവസ്വം ഏറ്റെടുത്തിരിക്കുന്നത്. ക്ഷേത്രത്തിൻ്റെ സാംസ്കാരിക പൈതൃകം നിലനിർത്തി ഏറ്റവും പ്രൗഢമായ ആർക്കൈവ്സായി ഇത് ഉയരണം. അതിന് എല്ലാ സഹായങ്ങളും കേരളത്തിലെ മുഴുവൻ ചരിത്രകാരന്മാരും ഗവേഷകരും വാഗ്ദാനം ചെയ്തിട്ടുണ്ട്.മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികാഘോഷം ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ പ്രദീപ്‌മേനോൻ അദ്ധ്യക്ഷത വഹിച്ചു. കൈരളി ഗവേഷണ അവാർഡ്‌നേടിയ ഡോ. എം.ആർ.രാഘവവാരിയരേയും, കലാമണ്ഡലം ഫെല്ലോഷിപ്പ് നേടിയ അമ്മന്നൂർ പരമേശ്വരചാക്യാരേയും ചടങ്ങിൽ ആദരിച്ചു. ഡോ. രാജൻ ഗുരുക്കൾ വിശിഷ്ടാതിഥി ആയിരുന്നു. അശോകൻ ചരുവിൽ ഒരുകോടി രൂപയുടെ പ്രൊജക്ട് മന്ത്രിക്ക് സമർപ്പിച്ചു. പ്രൊഫ.സാവിത്രി ലക്ഷ്മണൻ, ഡോ. ടി കെ നാരായണൻ,ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് എന്നി വർ പ്രസംഗിച്ചു. ഡോ.കെ രാജേന്ദ്രൻ സ്വാഗതവും എം സുഗീത നന്ദിയും പറഞ്ഞു.
ശ്രീ കൂടൽാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികാഘോഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു
Advertisement