തൃശൂർ : 9 വിദ്യാർത്ഥികൾ ചേർന്നെഴുതിയ ക്വിസ് പുസ്തകം ‘കിത്താബി’ന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് ടി.എൻ പ്രതാപൻ എം പി നിർവഹിച്ചു.”ചരിത്രം, കല, സാഹിത്യം, ഇന്ത്യ, കായികം, ശാസ്ത്രം എന്നിങ്ങനെ 25 മേഖലകളിലായി 600ൽ പരം ചോദ്യങ്ങൾ അടങ്ങിയ ഈ പുസ്തകം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അറിവിനെ തേടുന്നവർക്കും ഒരേപോലെ പ്രയോജനപ്പെടുന്നതാണെന്ന്” ടി എൻ പ്രതാപൻ എം. പി അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രമുഖ ക്വിസ് ക്ലബ്ബായ പ്രജ്ഞ ക്വിസ് ക്ലബ്ബിലെ അംഗങ്ങളായ കല്യാണി കിരൺ, അശ്വിൻ ചീരേത്ത് അനിൽകുമാർ, എസ്. ബാനുലാൽ, ധീരജ് സി ബാബു, ജോസ് തോമസ്, അഭിനവ് കെ, ശ്രീറാം ഡി, രാഹുൽ പ്രേമൻ, നവനീത്. എം.കുമാർ എന്നിവരാണ് പുസ്തകത്തിന്റെ രചയിതാക്കൾ. കൈറ്റ്സ് ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കൈറ്റ്സ് ഫൗണ്ടേഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിറിൽ സിറിയക് അധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റർ ഡോ. സനന്ദ് സദാനന്ദൻ പുസ്തകം ഏറ്റു വാങ്ങി. തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ഗ്രാംഷി, ആദം റഫീഖ്, കല്യാണി കിരൺ എന്നിവർ സംസാരിച്ചു.ചടങ്ങിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ക്ലീൻ ഇന്ത്യ എന്ന വിഷയത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു