SSLC പരീക്ഷയിൽfull A+ നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും അനുമോദിച്ചു

41

ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ല ഹെഡ് മാസ്ററഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യഭ്യാസ ജില്ലയിലെ SSLC പരീക്ഷയിൽfull A+ നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും അനുമോദിച്ചു. അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ DEO എൻ.ഡി.സുരേഷ് ഉപഹാരം നൽകി. എച് എം ഫോറം കൺവീനർ ആൻസൻ ഡൊമിനിക് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ്, പി.ടി.എ.പ്രസിഡണ്ട് ടി.കെ.ശശി, പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, സ്റ്റാഫ് സെക്രട്ടറി എൻ.എൻ. രാമൻ എന്നിവർ പ്രസംഗിച്ചു.

Advertisement