പെട്രോൾ – ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ എ ഐ വൈ എഫ് സമരം

54

ഇരിങ്ങാലക്കുട :പെട്രോൾ – ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെയും കേന്ദ്ര സർക്കാരിന്റെ പകൽ കൊള്ളക്കുമെതിരെ എ ഐ വൈ എഫ് ഇരിങ്ങാലക്കുട ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരം സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി അംഗം അഡ്വ: രാജേഷ് തമ്പാൻ ഉത്ഘാടനം ചെയ്തു,എ.ഐ വൈ എഫ് മണ്ഡലം എക്സിക്യൂട്ടീവ് അംഗം ടി കെ.സതീഷ് അദ്ധ്യക്ഷത വഹിച്ചു,എ.ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി വി.വിബിൻ,
സുനിൽകുമാർ,ശരത് കൃഷ്ണ, അശ്വിൻ വർദ്ധനൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Advertisement