ഇരിങ്ങാലക്കുട :കാക്കാത്തുരുത്തിയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് സാഹചര്യം ഒരുക്കുക.പടിയൂർ ഗ്രാമ പഞ്ചായത്തില്‍ കാക്കാത്തുരുത്തിയില്‍ താമസിക്കുന്ന കുറുവ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി. ഏകദിന ധര്‍ണ്ണ സംഘടിപ്പിച്ചു. രാവിലെ പത്തുമുതല്‍ അഞ്ചുവരെ ആല്‍ത്തറയ്ക്കല്‍ സംഘടിപ്പിച്ച എകദിന ധർണ്ണ എബിവിപി സംസ്ഥാന സെക്രട്ടറി എം എം ഷാജി ഉദ്ഘടനം ചെയ്തു. നഗർ സെക്രട്ടറി യദുകൃഷ്ണൻ അധ്യക്ഷതവഹിച്ചു ,ജില്ലാ കമ്മിറ്റി അംഗം കല്യാണി ചന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം അക്ഷയ് മുഖ്യപ്രഭാഷണം നടത്തി.
Advertisement