ഇരിങ്ങാലക്കുട : കൃഷിവകുപ്പ് ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി ഓൺലൈൻ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ കൃഷി ഓഫീസുകളിൽ നേരിട്ട് എത്തിചേരാതെ ലഭിക്കുന്നതിന്റെ ഭാഗമായി രൂപികരിച്ച അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എ.ഐ.എം.എസ്.) എന്ന പോർട്ടൽ ക്കൂടുതൽ ലളിതമാക്കണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്ക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല സമ്മേളനം ആവശ്യപ്പെട്ടു. കെ.എ.ടി.എസ്.എ. ജില്ലാ പ്രസിഡന്റ് എൻ.വി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം കെ.എ.ടി.എസ്.എ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി, ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണൻ, വി.സി. വിനോദ്, വി.എസ്.സുനിൽകുമാർ, എസ്.സന്തോഷ്കുമാർ, ടി.എം.ഷിനോജ്, വിൻസിഎൻ. വിത്സൻ എന്നിവർ സംസാരിച്ചു.പ്രകൃതിക്ഷോഭം മൂലം കൃഷി നഷ്ടപ്പെട്ട കർഷകർക്ക് ആനുകൂല്യം എത്രയും വേഗം അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, റീബിൽഡ് കേരള ഇനീഷേറ്റീവ് പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് പുന:സംഘടനയുടെ ഭാഗമായി സി.എസ്.ഡേറ്റാമേഷൻ എന്ന സ്വകാര്യ ഏജൻസി സമർപ്പിച്ച കരട് റിപ്പോർട്ട് കർഷകർക്ക് പ്രത്യേകിച്ച് ഉപകാരപ്രദമല്ലാത്തതും കൃഷി വകുപ്പിലെ ഭൂരിപക്ഷം ജീവനക്കാരും സർക്കാരിനെതിരെ പ്രതിക്ഷേധിക്കാവുന്ന രീതിയിലുമുള്ള റിപ്പോർട്ട് തള്ളി കളയുക തുടങ്ങിയവ സമ്മേളനം ആവശ്യപ്പെട്ടു. മേഖല ഭാരവാഹികളായി പി.സി.സംഗീത, ഷാന്റോകുന്നത്തുപറമ്പിൽ എന്നിവരെ തെരഞ്ഞെടുത്തു.
കൃഷിവകുപ്പ് ഓൺ ലൈൻ സേവനങ്ങൾ കർഷക സഹൃദമാക്കുക. കെ എ ടി എസ് എ
Advertisement