ലഖ്നൗ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത കർഷക സമിതി മാപ്രാണം സെന്ററിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

61

മാപ്രാണം: കർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക, ലഖിംപൂർ ഖേരിയിലെ കർഷകന്റെ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രയെ പുറത്താക്കുക,സമരംചെയ്യുന്ന കർഷകരെ ആക്രമിച്ചു കൊലപ്പെടുത്തുന്ന BJP സർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ കർഷകരുടെ ലഖ്നൗ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത കർഷക സമിതി ഇരിങ്ങാലക്കുട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാപ്രാണം സെന്ററിൽ സംഘടിപ്പിച്ച ‘പ്രതിഷേധ സായാഹ്നം’ കേരള കർഷക സംഘം ഇരിങ്ങാലക്കൂട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.കിസാൻ സഭാ നേതാവ് പി.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ(എം)പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ.ശ്രീലാൽ,കർഷകസംഘം പൊറത്തിശ്ശേരി മേഖലാ സെക്രട്ടറി കെ.ജെ.ജോൺസൺ,എൽ.ജെ.ഡി നേതാവ് വർഗ്ഗീസ് തെക്കേക്കര എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ അംബിക പള്ളിപ്പുറത്ത്,സതി സുബ്രഹ്മണ്യൻ,ലേഖ ഷാജൻ,ലിജി സജി,മുൻ കൗൺസിലർ രമേശ് വാരിയർ തുടങ്ങിയവർ പങ്കെടുത്തു.എം.അനിൽകുമാർ,പി.എം.സുതൻ,ആർ.എൽ.ജീവൻലാൽ,അഡ്വ.പി.സി.മുരളീധരൻ,പി.കെ.സുരേഷ്,എം.ആർ.രവി എന്നിവർ നേതൃത്വം നൽകി.എം.ബി.രാജുമാസ്റ്റർ സ്വാഗതവും,ടി.ഡി.ജോൺസൺ നന്ദിയും പറഞ്ഞു.

Advertisement