Wednesday, July 9, 2025
29.1 C
Irinjālakuda

ഗവേഷണ മേഖലക്ക് നൂതന സാങ്കേതിക വിദ്യകൾ പകർന്ന് ഐ.സി.സി.സി.ഇ -21

ഇരിങ്ങാലക്കുട : ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഇലക്ട്രിക്കൽ വിഭാഗം ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സർക്യുട്ട്, കൺട്രോൾ, ആൻഡ് എനർജി സംഘടിപ്പിച്ചു. ഐ.സി.സി.സി.ഇ -21 ന്റെ കോൺഫറൻസ് പ്രൊസീഡിങ്‌സ് പ്രകാശനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.ബി ടെക്, എം ടെക്, ഗവേഷണ വിദ്യാർത്ഥികളിൽ നിന്നായി തൊണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇലക്ട്രിക് വെഹിക്കിൾ, വയർലെസ്സ് പവർ ട്രാൻസ്ഫർ, റീന്യൂവബിൾ എനർജി തുടങ്ങി ഗവേഷണ മേഖലയിൽ ഉയർന്നു വരുന്ന വിഷയങ്ങളിലുള്ള പ്രബന്ധങ്ങൾ ശ്രദ്ധയാകർഷിച്ചു. മികച്ച നാല് പ്രബന്ധങ്ങൾക്ക് ബെസ്ററ് പേപ്പർ അവാർഡ് നൽകി.ഡോ. നന്ദകുമാർ.എം ( റിട്ട. പ്രൊഫസർ ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ) ഉദ്ഘാടനം ചെയ്ത കോൺഫറൻസിൽ ഡോ. എസ്.എം സുഹൈൽ ഹുസൈൻ ( ഫുകുഷിമ റീന്യൂവബിൾ എനർജി ഇൻസ്റ്റിട്യൂട്ട്, ജപ്പാൻ), ഡോ. വിവേക് മോഹൻ ( എൻ.ഐ.ടി ട്രിച്ചി ) തുടങ്ങിയവർ നൂതന വിഷയങ്ങളിൽ പ്രഭാഷണം നടത്തി.സാങ്കേതിക മേഖലയിൽ കൂടുതൽ പ്രയോഗിക ശേഷിയുള്ള വിദ്യാർത്ഥികളുടെ ആവശ്യകതയും അവർക്കു ലഭിക്കുന്ന അവസരങ്ങളും വിഷയമാക്കിക്കൊണ്ട് ഡിജോ.എം. പോൾ ( ഫോർമർ അസ്സി. കൺസ്ട്രക്ഷൻ മാനേജർ, എൽ &ടി), മിമിത ജോൺ.സി (അസ്സി.എഞ്ചിനീയർ,കെ.എസ്.ഇ.ബി ), ഫൈസൽ ഫറൂഖ് (ഡയറക്ടർ, അക്വിറന്റ് എഞ്ചിനീയേർസ് ) തുടങ്ങിയവർ പങ്കെടുത്ത പാനൽ ചർച്ചയിൽ വിദ്യാർത്ഥികളുടെ സംശയനിവാരണത്തിനും അവസരമുണ്ടായി.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസിന്റെ ഭാഗമായി നടന്ന കോൺഫറൻസിന് ഇലക്ട്രിക്കൽ വിഭാഗം മേധാവി നീതു വർഗീസ്, അസിസ്റ്റന്റ് പ്രൊഫസർമാരായ വിഷ്ണു പി മദൻമോഹൻ, നിതിൻ കെ.എസ്, എമിലിൻ തോമസ് കങ്കപ്പാടൻ എന്നിവർ നേതൃത്വം നൽകി.

Hot this week

സാണ്ടർ കെ തോമസ് അനുസ്മരണവും ജനകിയ സമര നേതാവ് വർഗീസ് തൊടു പറമ്പിലിന് ആദരവും

. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തൂനുമായിരുന്ന സാണ്ടർ കെ തോമസിൻ്റെ 13-ാം അനുസ്മരണ...

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി...

ആളൂർ ജംഗ്ഷൻ വികസനം ത്വരിതഗതിയിൽ പൂർത്തിയാക്കും: മന്ത്രി ആർ. ബിന്ദുഅവലോകന യോഗം ചേർന്നു

ആളൂർ ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...

Topics

സാണ്ടർ കെ തോമസ് അനുസ്മരണവും ജനകിയ സമര നേതാവ് വർഗീസ് തൊടു പറമ്പിലിന് ആദരവും

. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തൂനുമായിരുന്ന സാണ്ടർ കെ തോമസിൻ്റെ 13-ാം അനുസ്മരണ...

ഗുരുസ്മരണ മഹോത്സവത്തിൽ വിക്രമോർവ്വശീയം

പതിനേഴാമത് ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം സുഭദ്ര ധനഞ്ജയം കൂടിയാട്ടം അരങ്ങേറി...

ആളൂർ ജംഗ്ഷൻ വികസനം ത്വരിതഗതിയിൽ പൂർത്തിയാക്കും: മന്ത്രി ആർ. ബിന്ദുഅവലോകന യോഗം ചേർന്നു

ആളൂർ ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...

ജുലൈ 9 ദേശീയ പണിമുടക്ക്

ഇരിങ്ങാലക്കുട: കേന്ദ്രസർക്കാർ പിൻതുടരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിന് ജൂലൈ...

ഐ വി ദാസ് അനുസ്മരണവും പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടന്നു

വായനാപക്ഷാചരണം സമാപനദിന പരിപാടിയുടെ ഭാഗമായി കരൂപ്പടന്ന ഹൈസ്കൂൾ ഹാളിൽ ഐ വി...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കയ്പമംഗലം : മൂന്ന്പീടിക പള്ളിവളവിൽ പ്രവർത്തിക്കുന്ന ഗുരുപ്രഭ എന്ന പ്രൈവറ്റ് ഫിനാൻസ്...
spot_img

Related Articles

Popular Categories

spot_imgspot_img