കനത്തമഴയില്‍ കാറളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 350 ഏക്കര്‍ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു

81

കാറളം: കനത്തമഴയില്‍ കാറളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 350 ഏക്കര്‍ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. കാറളം ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി കര്‍ഷക സംഘത്തിന്റെ കീഴിലുള്ള കടുംപാട്ടുപാടം, പറുംപാടം, അമ്മിച്ചാല്‍, മനാലിപാടം, പെള്ളികോള്‍ എന്നി പടവുകളിലായി 350 ഏക്കര്‍ കൃഷി നിലത്തിലെ കൃഷിയാണ് പൂര്‍ണ്ണമായും നശിച്ചത്. ഒരു മാസം മുമ്പാണ് കൃഷിക്കായി പ്രവര്‍ത്തികള്‍ ആരംഭിച്ചത്. കടുംപാട്ട് പാടത്ത് 50 ഏക്കറോളം ഞാറ് നട്ടത് വെള്ളം കയറി നശിച്ചത്. മറ്റുള്ള സ്ഥലത്ത് നിലമൊരുക്കി ഞാറുനടാന്‍ ഇരിക്കെയാണ് നശിച്ചത്. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ ഞാറുനടാനിരിക്കെയായിരുന്നു വെള്ളം കയറിയത്. 300 പാടശേഖരത്തില്‍ നടാനായി ഒരുക്കിയ ആറുലക്ഷം രൂപയുടെ വിത്ത് നശിച്ചുപോയി. പാടത്തിലേക്ക് വെള്ളം കയറാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന മണല്‍ ചാക്കുകളെല്ലാം തള്ളിപോയി. പാടം ഒരുക്കുന്നതിനായി സ്ഥാപിച്ചിരുന്ന മോട്ടോര്‍ പമ്പുസെറ്റുകളെല്ലാം കയറ്റേണ്ടതായി വന്നു. സംഘത്തിന് മാത്രം പത്തുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. സംഘത്തിന് കീഴിലുള്ള പാടശേഖരങ്ങളിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. പാടശേഖരങ്ങളില്‍ വീണ്ടും കൃഷി ചെയ്യണമെങ്കില്‍ ഒന്നുമുതല്‍ വീണ്ടും ആവര്‍ത്തിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.

Advertisement