ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ യങ്സ്റ്റേഴ്സ് അനന്തപുരം ഒന്നാം സ്ഥാനം നേടി

53
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ യങ്സ്റ്റേഴ്സ് അനന്തപുരം ഒന്നാം സ്ഥാനം നേടി. വിവേകോദയം തൃശൂർ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളേജ് മൂനാം സ്ഥാനവും നേടി.തൃശൂർ ജില്ല സ്പോർട്സ് കൌൺസിൽ അംഗവും, ഒളിംബിക് അസോസിയേഷൻ അംഗവുമായ ബെന്നി ഇമ്മട്ടി സമാപനസമ്മേളനം ഉൽഘാടനം ചെയ്തു സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിൽ ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, ഹോക്കി അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ചേർന്നു സമ്മാനദാനം നടത്തി. സംസ്ഥാന സീനിയർ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തൃശൂർ ജില്ല ടീമിനെ സെലക്ടറായ ഡോ രജിത് പ്രഖ്യാപിച്ചു.

Advertisement