മിഴിവ് 2021-സൗജന്യ നേത്ര പരിശോധന ക്യാമ്പ്

20

രിങ്ങാലക്കുട ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്ച്ച ദിനത്തോടനുബന്ധിച്ച് കൊച്ചിൻ ഐ ഫൗണ്ടേഷന്റേയും പൊറിത്തിശ്ശേരി സെന്റ് സെബാസ്റ്റ്യൻ ചർച്ച് സീനിയർ യൂത്തിന്റെയും സംയുക്ത സഹകരണത്തോടെ 2021 ഒക്ടോബർ 14 വ്യാഴാഴ്ച്ച രാവിലെ 9.00 മണിക്ക് പൊറിത്തിശ്ശേരി സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിൽ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 200 ഓളം രോഗികൾ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു. അർഹരായ രോഗികൾക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയയും നൽകുന്നതാണ്. പ്രസ്തുത ചടങ്ങിന്റെ ഉൽഘാടനകർമ്മം ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ അഡ്വ. ടി. ജെ. തോമസ് നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ഡെയിൻ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി റവ. ഫാ. ജിനോജ് കോലഞ്ചേരി സ്വാഗതവും പ്രൊജക്റ്റ് കമ്മിറ്റി ചെയർമാൻ കെ എൻ സുഭാഷ് നന്ദിയും ആശംസിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ആയിരത്തിൽ പരം സൗജന്യ നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ച ലയൺസ് ഡിസ്ട്രിക്റ്റ് അഡ്വൈസർ കെ. എ. ജോൺസനെ ചടങ്ങിൽ ആദരിച്ചു.ഡിസ്ട്രിക്റ്റ് ചെയർപേഴ്സൺ ജെയിംസ് വളപ്പില, റീജിയണൽ ചെയർമാൻ എൻ. സത്യൻ, സോൺ ചെയർമാൻ സി. ജെ. ആന്റു, ക്ലബ് സെക്രട്ടറി ബിജു ജോസ് കൂനൻ, ക്ലബ് ട്രഷറർ ഡോ. ജോൺ പോൾ, സിജോ എ ഡി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Advertisement