ഇരിങ്ങാലക്കുട:എ എൻ.രാജൻ അനുസ്മരണ യോഗം നടത്തി. എ.ഐ.ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് ,ജില്ലാ പ്രസിഡണ്ട് സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്.ഇ.ബി. വർക്കേഴ്സ് ഫെഡറേഷൻ, അപ്പോളോടെയേഴ്‌സ് തൊഴിലാളി യൂണിയൻ, കേരള ഫീഡ്സ് എംബ്ലോയീസ് യൂണിയൻ, ടെക്സ്റ്റയിൽസ് എം ബ്ലോയിസ് യൂണിയൻ തുടങ്ങി നിരവധി തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചുകൊണ്ടിരുന്നു. കൊറോണ വൈറസ് മഹാമാരിയുടെ ഈ കെട്ട കാലത്ത് എ എൻ.രാജൻനെയും രോഗം കവർന്നു.സംഘടനാവൈഭവവും കാര്യക്ഷമതയും അറിവും യുക്തിനിധിയും കൈമുതലായ എ.എൻ.രാജന്റെ അനുസ്മരണ യോഗം ഇരിങ്ങാലക്കുടയിൽ സി.പി.ഐയും എ.ഐ.ടി.യു.സി.യും സംയുക്തമായി നടത്തി. എൻ.കെ.ഉദയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗത്തിൽ കെ.ശ്രീകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.കെ.കെ.ശിവൻ, റഷീദ് കാറളം, സുനിൽ ബാബു, വിബിൻ, മോഹനൻ വലിയാട്ടിൽ, സി.കെ.ദാസൻ, കെ.വി.ഹരിദാസ്, കെ.വി.രാമകഷ്ണൻ, പി.ആർ.സുന്ദരൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

 
                                    
