Thursday, July 9, 2026
28.8 C
Irinjālakuda

അഖിലയുടെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി; അന്വേഷണം വേഗമാക്കണമെന്ന് എസ്പിയോട് ആവശ്യപ്പെട്ടു

ആളൂർ: തൃശൂരിൽ ആളൂർ പഞ്ചായത്തിൽ ദളിത് യുവതി അഖില ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെപ്പറ്റി അന്വേഷണം വേഗത്തിലാക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ജില്ലാ റൂറൽ എസ്.പി പൂങ്കുഴലി ഐ.പി.എസ്സിനോട് ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടിലെത്തി അച്ഛനമ്മമാരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടിയാണ് മന്ത്രി പോലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്. കണ്ണിക്കര ചാതേലിക്കുന്ന് വാതേക്കാട്ടിൽ വീട്ടിലെത്തി അഖിലയുടെ അച്ഛനമ്മമാരായ ഹരിദാസിനെയും സുജാതയെയും അഖിലയുടെ സഹോദരനെയും മന്ത്രി സമാശ്വസിപ്പിച്ചു. വേണ്ട ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി അവർക്ക് ഉറപ്പുനൽകി. മാര്യേജ് ബ്യൂറോ വഴി വന്ന വിവാഹാലോചനക്ക് ഭർതൃവീട്ടുകാരുടെ നിർബന്ധംകൊണ്ടാണ് സമ്മതിച്ചതെന്ന് ‘അമ്മ സുജാത മന്ത്രിയോട് പറഞ്ഞു. മരണം നടന്നയുടനെ മൃതശരീരം ഇറക്കിക്കിടത്തിയതിലും ദുരൂഹതയുണ്ടെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു. മകൾ സ്വമനസ്സാലെ ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് അമ്മ സുജാത വികാരാധീനരായി മന്ത്രിയോട് പറഞ്ഞു. ആറുമാസം മുൻപാണ് ആമ്പല്ലൂർ മടവാക്കരയിലുള്ള കോവത്ത് ശശീന്ദ്രന്റെ മകൻ അഖിൽ വിവാഹം ചെയ്ത അഖില കഴിഞ്ഞ ആഗസ്റ്റ് 28നാണ് ഭർതൃഗൃഹത്തിൽ മരിച്ചത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img