കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ

60
Advertisement

കരുവന്നൂർ :ബാങ്ക് തട്ടിപ്പുകേസിൽ ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ. ബാങ്ക് മുൻ പ്രസിഡണ്ട് മാടായിക്കോണം കട്ടിലപ്പറമ്പിൽ വീട്ടിൽ കെ കെ ദിവാകരൻ, ഭരണ സമിതി അംഗങ്ങളായ മാപ്രാണം ചക്രംപുള്ളി വീട്ടിൽ ജോസ് ചക്രംപുള്ളി, തളിയക്കോണം തൈവളപ്പിൽ ബൈജു, പൊറത്തിശ്ശേരി വാക്കയിൽ വീട്ടിൽ ലളിതൻ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം രാവിലെ വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രസിഡണ്ട് ഉൾപ്പെടെ മുഴുവൻ ഭരണസമിതി അംഗങ്ങളെയും നേരത്തെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നു. . ഇതോടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 9 ആയി.

Advertisement