ഠാണ – ചന്തക്കുന്ന് റോഡ് വികസനം:മന്ത്രി ബിന്ദുവിന്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുക്കലിന് നാളെ തുടക്കം

130

ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് റോഡ് വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് ചൊവ്വാഴ്ച (14.09.2021) മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ തുടക്കമാവും. രാവിലെ പത്തുമണിക്ക് സ്ഥലമളക്കൽ ആരംഭിക്കും. ഈ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള തഹസീൽദാരും ഉദ്യോഗസ്ഥരും കൂടെയുണ്ടാവും. ഇരിങ്ങാലക്കുട ടൗണിന്റെ ഹൃദയഭാഗത്തുള്ള ഠാണ, ചന്തക്കുന്ന് ജങ്ക്ഷനുകളിലെ യാത്രാക്കുരുക്ക് അവസാനിക്കണമെന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പരിഹാരം തെളിയാൻ പോകുന്നത്. ജങ്ക്ഷനുകൾ ഉൾപ്പെടുന്ന അരക്കിലോമീറ്റർ റോഡിന്റെ വീതി 13.8 മീറ്ററായും, സ്ഥലത്തിന്റെ വീതി 17 മീറ്ററായും ഉയർത്തണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിദഗ്ധപഠനം നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഈ ജങ്ക്ഷനുകളിൽ ടാറിംഗ് വീതി ഏഴു മീറ്ററും സ്ഥലത്തിന്റെ വീതി 11 മീറ്ററും മാത്രമാണ്. രൂക്ഷമായ ഗതാഗതക്കുരുക്കുകൊണ്ടുള്ള സമയനഷ്ടം ഇരിങ്ങാലക്കുടയുടെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിന് കാലങ്ങളായി തടസ്സമാണ്. 160 സെന്റ് സ്ഥലമാണ് റോഡ് വികസനത്തിനായി കണ്ടെത്തേണ്ടത്. സ്ഥലമേറ്റെടുക്കലിന് 28.65 കോടി രൂപയും റോഡുവികസനത്തിന് പശ്ചാത്തലമൊരുക്കാൻ3.35 കോടിയും മാറ്റിവച്ചിട്ടുണ്ട്. സർവ്വേപ്രവൃത്തികൾക്കും അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനും ഏറ്റെടുക്കുന്ന ഭാഗങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുമുള്ള തുകയും സർക്കാർ മാറ്റിവച്ചിട്ടുണ്ട്.0People Reached0Engagements–Distribution ScoreBoost PostLikeCommentShare

Advertisement