ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം ആരംഭിച്ചു

33

ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. പ്രസി പ്രകാശൻ,കെഡി യദു,എൻഎം ഷിനോ,കെവി വിനീത്,എൻഎച്ച് ഷെഫീക്ക്,ടിഎം ഷാനവാസ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് സ്വാഗതവും ടിവി വിജീഷ് നന്ദിയും രേഖപ്പെടുത്തി.

Advertisement