മുരിയാട് സ്വാശ്രയ കർഷക സമിതിയുടെ വാർഷികാഘോഷം ഉദ്ഘാടനവും ബോണസ് വിതരണവും മുരിയാട് വായനശാല ഹാളിൽ വച്ച് നടന്നു

45

മുരിയാട്: സ്വാശ്രയ കർഷക സമിതിയുടെ വാർഷികാഘോഷം ഉദ്ഘാടനവും ബോണസ് വിതരണവും മുരിയാട് വായനശാല ഹാളിൽ വച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. സമിതി പ്രസിഡണ്ട് പി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷിജി അനിലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മുരിയാട് പ്രദേശത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തുക, കർഷകരെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ് സ്വാശ്രയ കർഷക സമിതി ചെയ്തുകൊണ്ടിരിക്കുന്നത്. വെജിറ്റബിൾ ഫ്രൂട്സ് ആൻഡ് പ്രമോഷൻ കൗൺസിലിന്റെ സഹായവും ഇവർക്കുണ്ട്. ബബിത കെ. യു പദ്ധതി വിശദീകരണം നടത്തി. മികച്ച കർഷകനായി തെരഞ്ഞെടുത്ത സണ്ണി ടി. ടി യെ സമിതി ഡെപ്യൂട്ടി മാനേജർ അരുൺകുമാർ ടി.വി ആദരിച്ചു.ട്രഷറർ സഗിഷ് അരവിന്ദാക്ഷൻ സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി എൻ. ഡി നന്ദിയും പറഞ്ഞു.

Advertisement