ഇരിങ്ങാലക്കുട : കമ്പ്യൂട്ടർ സയൻസ് അനുബന്ധ മേഖലകളിലെ ഗവേഷണ മുന്നേറ്റങ്ങൾക്ക് അവതരണ വേദിയൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ നടത്തപ്പെട്ട ഇന്റർനാഷണൽ കോൺഫറൻസ് ഓൺ കമ്പ്യൂട്ടിങ് ആൻഡ് ഇന്ഫോര്മാറ്റിക്സ് ശ്രദ്ധേയമായി. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസിന്റെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഡോ. ലക്ഷ്മി ജെ മോഹൻ (ആർ. എം. ഐ. ടി യൂണിവേഴ്സിറ്റി,ഓസ്ട്രേലിയ), ഡോ. ചാന്ദിനി ജി (എൻ ഐ ടി, സൂറത്കൽ ) എന്നിവർ കോൺഫെറെൻസിൽ മുഖ്യ പ്രഭാഷണം നടത്തി.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം ഓൺലൈൻ പ്ലാറ്റുഫോമുകളിലായി സംഘടിപ്പിച്ച കോൺഫെറെൻസിൽ വിവിധ കോളേജുകളിൽ നിന്നായി ബി ടെക്, എം ടെക്, പി എച് ഡി വിദ്യാർത്ഥികളുടെ മുപ്പതിലധികം പേപ്പറുകൾ അവതരിപ്പിക്കപ്പെട്ടു.തൊഴിൽ ശേഷി വർധിപ്പിക്കാൻ വിദ്യാർഥികൾ സിലബസിനപ്പുറം ഏതൊക്കെ മേഖലകളിൽ അധിക സാങ്കേതിക പരിജ്ഞാനം ആർജ്ജിക്കണം എന്ന വിഷയത്തിൽ ഇൻഡസ്ട്രിയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് പാനൽ ചർച്ചയും സംഘടിപ്പിച്ചിരുന്നു. ഡോ. ബിജു പോൾ (രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് , കാക്കനാട് ), ദിപു ടി എം (ഡി ആർ ഡി ഓ ബെംഗളൂരു), ശാലിനി ജെ വാരിയർ (സെവൻ സിഗ്മ ഹെൽത്ത് കെയർ ), ജിതേഷ് വിജയകുമാ (ഒറക്കൽ തിരുവനതപുരം ) എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് കമ്പ്യൂട്ടർ സയൻസ് വിഭാഗം അദ്ധ്യാപിക റൈസ വർഗീസ് മോഡറേറ്റർ അയി. വിവിധ വിഭാഗങ്ങളിലായി മികച്ച നാല് പേപ്പറുകൾക്ക് ‘ബെസ്ററ് പേപ്പർ’ അവാർഡ് നൽകി ആദരിച്ചു. ഡിപ്പാർട്മെന്റ് മേധാവി ഡോ.രമ്യ കെ , അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ.നന്ദിനി ജെ വാരിയർ, ഭാഗ്യശ്രീ പി വി പരിപാടികൾക്ക് നേതൃത്വം നൽകി.
കമ്പ്യൂട്ടർ സയൻസ് ഗവേഷണമുന്നേറ്റങ്ങൾക്ക് വേദിയൊരുക്കി ഐ സി സി ഐ ’21 ശ്രദ്ധേയമായി
Advertisement