കേരളസാഹിത്യ അക്കാദമി പുരസ്‍കാരം നേടിയ മാമ്പുഴ കുമാരൻ മാഷിന് ക്രൈസ്റ്റ് കോളേജിന്റെ ആദരം

38
Advertisement

ഇരിങ്ങാലക്കുട : കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ക്രൈസ്റ്റ് കോളേജിലെ മുൻ അദ്ധ്യാപകനും മലയാളവകുപ്പ് അദ്ധ്യക്ഷനും ആയിരുന്ന മാമ്പുഴ കുമാരൻ മാഷിന് ആദരവ് നല്കി ക്രൈസ്റ്റ് കോളേജ്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് വൈസ് പ്രിൻസിപ്പൽ റവ ഫാ ജോയ് പീണിക്കപറമ്പിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. തന്റെ മാതൃകലാലയം നൽകിയ ഈ ആദരവ് ഒരുപാട് സന്തോഷം നൽകിയെന്ന് പറഞ്ഞ മാമ്പുഴ കുമാരൻ മാഷ് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പ്രിൻസിപ്പൽ ആയിരുന്ന പദ്മഭൂഷൻ റവ. ഫാ. ഗബ്രിയലിനെ ഈ അവസരത്തിൽ സ്മരിക്കുകയും ചെയ്തു. ക്രൈസ്റ്റ്കലാലയത്തിന്റെ മഹത്തായ പാരമ്പര്യം മാഷിനെ പോലെയുള്ള മഹാശ്രേഷ്ഠമാരുടെ സംഭാവനയാണെന്ന് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് ആശംസാപ്രസംഗത്തിൽ പറഞ്ഞു. ക്രൈസ്റ്റ് കോളേജ് ബർസാർ റവ. ഫാ. വിൻസെന്റ് നീലംകാവിൽ, മലയാളവിഭാഗം മേധാവി റവ. ഫാ. ടെജി തോമസ്, പ്രൊഫ. മുവിഷ് മുരളി എന്നിവർ സന്നിഹിതരായിരുന്നു.

Advertisement