Monday, November 24, 2025
23.9 C
Irinjālakuda

ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത ടെലിവിഷൻ താരത്തെ അപകീർത്തിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഫ്ളവേഴ്സ് ചാനലിലെ പ്രശസ്ത സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന പ്രമുഖ ബാലതാരത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസ്സിലെ പ്രതിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് ഇൻസ്പെക്ടർ പി.കെ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ കണ്ണനെല്ലൂർ സ്വദേശിയായ അലി മൻസിലിൽ ജലീൽ മകൻ അൽ അമീൻ 23 വയസ്സ് എന്നയാളാണ് പോക്സോ നിയമപ്രകാരം സൈബർ പോലീസിന്റെ പിടിയിലായത്. പ്രതി 2019 വർഷം മുതൽ ഫ്ളവേഴ്സ് ചാനലിലെ പ്രമുഖ പ്രോഗ്രാമിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ബാലതാരത്തിന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ട്രോളുകൾ പോസ്റ്റ് ചെയ്ത് സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുയായിരുന്നു. ഈ അശ്ലീല ട്രോളുകൾ അയ്യായിരത്തോളം പേർ ഷെയർ ചെയ്തും ലൈക്ക് ചെയ്തും പ്രചരിപ്പിച്ചിരുന്നു. പ്രതി പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്ത് വരുകയായിരുന്ന പ്രശസ്ത പ്രൊഗ്രാമിലെ സ്ത്രീ അഭിനയതാക്കളുടെ പ്രൊഗ്രാമിലെ ചിത്രങ്ങൾ അശ്ലീലചുവയുള്ള ട്രോളുകളോട് കൂടി നിർമ്മിച്ച വ്യാജ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് വരുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സംസ്ഥാന ബാലവകാശ കമ്മീഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് എടുക്കാൻ തിരുവനന്തപുരം സൈബർ പോലീസിനോട് നിർദ്ദേശിക്കുകായിരുന്നു. തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷൻ ഈ കാര്യത്തിൽ കേസ്സ് രജിസ്റ്റർ ചെയ്ത് തുടർന്നുള്ള അന്വേഷണത്തിന് ഇരിങ്ങാലക്കുടയിലുള്ള തൃശ്ശൂർ റൂറൽ ജില്ല സൈബർ പോലീസ് സ്റ്റേഷനിലേക്ക് കേസ് ഫയൽ ട്രാൻഫർ ചെയ്യുകയായിരുന്നു. ഈ കേസ്സിന്റെ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലിയുടെ നിർദ്ദേശത്താൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി ബിജൂ ഭാസ്കറിന്റെ മേൽ നോട്ടത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ.പത്മരാജന്റെ നേതൃത്വത്തിൽ ജില്ലയിലെ സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സ്പെഷ്യൽ സ്ക്വാഡ് രൂപികരിച്ചിരുന്നു. ഫേസ്ബുക്കിൽ നിന്നും ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സ്ക്വാഡ്അംഗങ്ങൾ അന്വേഷണം നടത്തിവരവെയാണ് കൊല്ലം ജില്ലയിൽ നിന്ന് പ്രതിയെ അറസ്റ്റിലായത്. പോലീസ് പിടികൂടാതിരിക്കാനായി മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈൽ നമ്പർ സംഘടിപ്പിച്ചാണ് പ്രതി ഇത്തരം കാര്യങ്ങൾ ചെയ്ത് വന്നിരുന്നത്. ആയതിനാൽ പ്രതിയെ തിരിച്ചറിയുന്ന കാര്യത്തിൽ പോലീസിന് വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക്ക് പേജ് പരിശോധിച്ചതിൽ ധാരാളം വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്നും ഈ പേജ് ലൈക്കും, കമന്റും രേഖപ്പെടുത്തിയതായി കാണാൻ സാധിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ധർ ഉൾപ്പെടുന്ന ടീം വളരെയധികം ഡാറ്റകളൾ അനലൈസ് ചെയ്താണ് പ്രതിയിലേക്ക് എത്തിയത്.ഇയാളെ പോലീസ് പിടികൂടാതിരിക്കുന്നതിനായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ വീട് എടുത്ത് താമസിച്ചു വരികെയാണ് പോലീസിന്റെ പിടിയിലായത്. അന്വേഷണസംഘത്തിൽ ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ മാരായ സുനിൽ കുമാർ.ടി.എൻ, മനോജ്.എ.കെ, സി.പി.ഒ മാരായ അജിത്ത്കുമാർ.കെ.ജി, വിപിൻ.എം.എസ്, ഷനൂഹ്.സി.കെ. ഹസീബ്.കെ.എ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതി നിർമ്മിച്ച അശ്ളീല ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്ത ആയിരത്തോളം പേരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങൾ ലഭിച്ചു കഴിഞ്ഞാൽ അവരെ കൂടി ഈ കേസ്സിൽ പ്രതിചേർക്കുമെന്നും സ്ത്രീകൾക്കും കുട്ടികൾക് എതിരെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി അറിയിച്ചു. കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.0People Reached1Engagement–Distribution ScoreBoost Post

11

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img