മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

21
Advertisement

ഇരിങ്ങാലക്കുട: മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി സി സി സെക്രട്ടറി സോണിയ ഗിരിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണ അഡ്വ: തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി. ചാർളി സ്വാഗതം പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ കെ.എ. റിയാസുദ്ദീൻ, ആന്റണി പി.എ, ഡോ. മാർട്ടിൻ, ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, എ.എ. അലോഷ്, ടി.ആർ. രാജേഷ്, എം.ആർ. ഷാജു, ജെയ്സൺ പാറേക്കാടൻ, പി.ടി. ജോർജ്, ബിജു പോൾ അക്കരക്കാരൻ, ഒ.എസ്. അവിനാശ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement