10 % E W S സംവരണം സ്വാഗതാർഹം – വാരിയർ സമാജം

29

ഇരിങ്ങാലക്കുട: സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ ,ഡെൻറൽ ബിരുദ ബിരുദാനന്തര കോഴ്സിന് സാമ്പത്തിക മായി പിന്നാക്കക്കാർക്ക് 10% സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തെ വാരിയർ സമാജം സ്വാഗതം ചെയ്തു .2019 ൽ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിൽ പുതിയ നാഴികക്കല്ലാണ് ഈ ഉത്തരവ് .ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് മികച്ച അവസരങ്ങൾ ലഭിക്കാൻ പുതിയ തീരുമാനം സഹായകരമാവുമെന്ന് ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ പറഞ്ഞു. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം.ആർ.ശശി അധ്യക്ഷത വഹിച്ചു. പി.ആർ. ഒ. എ.സി. സുരേഷ്, പി.വി.ശങ്കരനുണ്ണി, പി.കെ. മോഹൻദാസ്, വി.വി.മുരളീധരൻ , യു. ഷിബി , ടി.ഗോപകുമാർ, ശ്രീനിവാസ വാരിയർ എന്നിവർ പ്രസംഗിച്ചു.

Advertisement