ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് 625 ലിറ്റർ വാഷും വാറ്റ് കേന്ദ്രവും കണ്ടെത്തി നശിപ്പിച്ചു

45

മറ്റത്തൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 625 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. ലോക് ഡൗൺന്റെ ഭാഗമായി മദ്യശാലകൾ അടഞ്ഞ് കിടക്കുന്നതിനാൽ മലയോര മേഖലകളിൽ വൻതോതിൽ വ്യാജവാറ്റ് നടക്കുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ മേഖലകളിൽ മുമ്പും ആയിരക്കണക്കിന് ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചിട്ടുള്ളതാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു . ഈ മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തുന്നതിനായി ഉദോഗ്യസ്ഥരെ ചുമതലപ്പെടുത്തിയതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു . റെയ്ഡിൽ പ്രിവൻറിവ് ഓഫീസർ ജീൻജു ഡി എസ് , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിജു വർഗ്ഗീസ്, ആനന്ദൻ.പി കെ , സിവിൽ എക്സൈസ് ഓഫീസർ ഉല്ലാസ്.സി എന്നിവർ പങ്കെടുത്തു.

Advertisement