Friday, April 3, 2026
29.9 C
Irinjālakuda

അപേക്ഷ നല്‍കിയ അന്നുതന്നെ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്”:തുടക്കം കുറിച്ച് കാട്ടൂർ ഗ്രാമപഞ്ചായത്ത്

കാട്ടൂർ: പഞ്ചായത്തുകളിൽ വിവാഹം റെജിസ്ട്രർ ചെയ്യുമ്പോൾ പലപ്പോഴും നേരിടുന്ന പ്രശ്നമായിരുന്നു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം. വിവാഹം കഴിഞ്ഞു അടുത്ത ദിവസങ്ങളിൽ തന്നെ മറുനാടുകളിൽ പോകേണ്ടവർക്ക്,പ്രത്യേകിച്ചും ഫാമിലി വിസ ലഭിക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും വളരെയധികം ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്.ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കാട്ടൂർ ഗ്രാമപഞ്ചായത്ത്.ഓൻലൈനായി അപേക്ഷ സമർപ്പിച്ച് അപേക്ഷയുടെ പ്രിൻറ്റും അനുബന്ധ രേഖകളും ചേർത്ത് പഞ്ചായത്തിൽ സമർപ്പിക്കണം.ഈ രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി അസ്സൽ രേഖകൾ കയ്യിൽ കരുതേണ്ടതുണ്ട്.അപേക്ഷ സ്വീകരിച്ചു ആവശ്യമായ അന്വേഷണം നടത്തി അന്ന് തന്നെ സെക്രട്ടറി സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ചാൽ ഓൺലൈനിലും സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതാണ്. സേവനങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച പുതിയ ഉദ്യമത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ ഇന്നു അപേക്ഷ നല്‍കിയ ഹരിലാല്‍-ആതിര ദമ്പതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി നിർവഹിച്ചു.പഞ്ചായത്ത് സെക്രട്ടറി എം.എച്ച് ഷാജിക്ക് ആദ്യ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്തു.സെക്‌ഷൻ കൈകാര്യം ചെയ്യുന്ന സീനിയർ ക്ളർക്ക് ഉമദേവി സന്നിഹിതയായി.ഇതോടെ ഇത്തരത്തിൽ സേവനം നൽകുന്ന ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്നായി കാട്ടൂർ ഗ്രാമപഞ്ചായത്ത് മാറി.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img